Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Virat Kohli

ഒ​ടു​വി​ൽ ഫോ​മി​ലെ​ത്തി രോ-​കോ; ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ വി​ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ഇ​ന്ത്യ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ന​ല്കി രോ-​കോ സ​ഖ്യം. ഓ​സീ​സ് ഉ‍​യ​ർ​ത്തി​യ 237 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ 28 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 171 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 78 റ​ണ്‍​സോ​ടെ രോ​ഹി​ത് ശ​ര്‍​മ​യും 52 റ​ണ്‍​സോ​ടെ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് ക്രീ​സി​ല്‍. 24 റ​ണ്‍​സെ​ടു​ത്ത ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്.

ഫോ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ഏ​റെ പ​ഴി​കേ​ട്ട സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ർ​മ​യും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തി​രി​ച്ചു​വ​രു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. 85 പ​ന്തി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും പ​റ​ത്തി​യാ​ണ് രോ​ഹി​ത് 78 റ​ൺ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, ക​രു​ത​ലോ​ടെ ബാ​റ്റ് വീ​ശു​ന്ന കോ​ഹ്‌​ലി 58 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് 52 റ​ൺ​സെ​ടു​ത്ത​ത്. 22 ഓ​വ​ർ ബാ​ക്കി​നി​ല്ക്കെ ഇ​ന്ത്യ​യ്ക്ക് ഇ​നി ജ​യി​ക്കാ​ൻ 66 റ​ൺ​സ് കൂ​ടി വേ​ണം.

Latest News

Up